വര്‍ഷങ്ങളായി തുടരുന്ന മര്‍ദനം സഹിക്ക വയ്യാതെ വിവാഹ മോചനത്തിന് അപേക്ഷ നല്‍കിയതിനായിരുന്നു ക്രൂരമായ മര്‍ദനമെന്ന് ബന്ധുക്കള്‍ പരാതിയില്‍ പറയുന്നു. 13 വര്‍ഷം മുമ്ബായിരുന്നു ഇവരുടെ വിവാഹം. സ്ഥിരമായി മദ്യപിച്ചെത്തി വര്‍ഗീസ് ജെസിയെ മര്‍ദിക്കുമായിരുന്നു.
പല തവണ ആവര്‍ത്തിച്ചപ്പോഴാണ് ഇവര്‍ ആറ് മാസം മുമ്ബ് വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത്. വര്‍ഗീസിനെതിരെ നേരത്തെ പല തവണ പരാതി നല്‍കിട്ടുണ്ടെങ്കിലും പൊലീസ് എപ്പോഴും ഒത്തുതീര്‍പ്പാക്കി വിടുകയാണ് പതിവെന്നും ജെസിയുടെ ബന്ധുക്കള്‍ ആരോപിച്ചു.