അഞ്ചുതെങ്ങ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ലാബ് പ്രവർത്തനം അവതാളത്തിൽ : രോഗികൾ ദുരിതത്തിൽ.
അഞ്ചുതെങ്ങ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ (CHC) ലാബ് പ്രവർത്തനം നിലച്ചതായ് സൂചന. ചികിത്സാ സംബന്ധമായ വിവിധ ലാബ് പരിശോധനകൾക്ക് രോഗികളെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് പോകാൻ നിർദ്ദേശിച്ചതായും ആക്ഷേപം.
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന അഞ്ചുതെങ്ങ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ ലാബ് പ്രവർത്തനങ്ങളാണ് താളം തെറ്റിയ അവസ്ഥയിൽ ആയിരിക്കുന്നത്. തന്മൂലം രോഗികൾക്ക് വൻ തുക നൽകി സ്വകാര്യ ലാബുകളെ സമീപിക്കേണ്ട അവസ്ഥയാണ്.
നിലവിൽ രണ്ടോളം ലാബ് ടെക്നിഷ്യന്മാരുടെ സേവനമാണ് അഞ്ചുതെങ്ങ് സി എച്ച് സി യിൽ ഉള്ളത്. ഇതിൽ ഒരാൾ പിഎസ്സ്സി വഴിയും, മറ്റൊരാൾ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്നോളജിയിൽ നിന്നും കോൺട്രാക്ട് വ്യവസ്ഥയിലുമാണ് പ്രവർത്തിച്ചു വന്നിരുന്നത്.
ഇതിൽ PSC വഴി നിയമിതയായ ടെക്നീഷ്യൻ മെഡിക്കൽ കോളേജിലേക്ക് നിയമനം ലഭ്യമായി പോയതായാണ് ആശുപത്രി ജീവനക്കാർ പറയുന്നത്. ഇതോടെയാണ് ലാബിനെ പ്രവർത്തനങ്ങൾ താളം തെറ്റുകയായിരുന്നെന്നാണ് സൂചന. കോൺട്രാക്ട് അടിസ്ഥാനത്തിൽ എത്തിയ ടെക്നീഷ്യൻ രോഗിയിൽ നിന്ന് നേരിട്ട് സാബിൾ ശേഖരണത്തിനും പരിശോധനകൾക്കു വിമുഖത കാട്ടുന്നതായും ആക്ഷേപമുണ്ട്.
രാവിലെ 9 മണിമുതൽ ഉച്ചയ്ക്ക് ഒരുമണി വരെ യാണ് ഇവിടെ ലാബ് പ്രവർത്തനം എന്നാൽ സമയനിഷ്ട പലപ്പോഴും ഇവിടെ പാലിയ്ക്കപ്പെടാറില്ല. കഴിഞ്ഞദിവസം ചിലികിത്സ തേടി എത്തിയ അഞ്ചുതെങ്ങ് സ്വദേശിനിയുടെ അനുഭവം ഇങ്ങനെയാണ്.
രാവിലെയോടെ ആശുപത്രിയിൽ എത്തിയ രോഗിയെ പരിശോധനകൾ കഴിഞ്ഞ് ഡോക്ടറുടെ കുറിപ്പ് പ്രകാരം രക്ത പരിശോധനയ്ക്കായ് ഹോസ്പിറ്റൽ ലാബിൽ എത്തിച്ചപ്പോൾ അവിടെ ഉണ്ടായിരുന്ന ഒരു ജീവനക്കാരി ടെക്നിഷ്യൻ വന്നിട്ടില്ലെന്നും ലീവിലാകാമെന്നും അറിയിച്ചു. തുടർന്ന് രോഗിയോടും സഹായിയോടും കാത്തിരിക്കാൻ നിർദ്ദേശിക്കുകയും ഒരുപക്ഷെ വൈകി എത്തിയേക്കാമെന്നും അറിയിക്കുകയായിരുന്നു.
ഒരുമണിയ്ക്കൂറോളം കാത്തിരുന്നിട്ടും ടെക്നിഷ്യനെ വരാതായപ്പോൾ അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു ജീവനക്കാരിയോട് ബ്ലഡ് പരിശോധിച്ച്കൂടെ എന്ന് ചോദിക്കുകയും ചെയ്തു. തുടർന്നു ജീവക്കാരി നൽകിയ മറുപടി താൻ ഈ ഹോസ്പിറ്റൽ സ്റ്റാഫ് അല്ലെന്നും താൻ സാമ്പിൾ കളക്ട് ചെയ്തു കൊണ്ടുപോകാൻ വന്നതാണെന്നും ഇതൊന്നും തന്റെ ജോലി അല്ലെന്നും അറിയിക്കുകയായിരുന്നു.
തുടർന്ന് രോഗിയും സഹായിയും ആശുപത്രി മറ്റ് ജീവനക്കാരുമായി സംസാരിച്ചപ്പോഴാണ് നിലവിൽ ആശുപത്രിക്ക് ടെക്നിഷ്യനില്ലെന്നും പുതിയ നിയമനത്തിന് എത്ര നാൾ എടുക്കുമെന്നത് തങ്ങൾക്ക് അറിയില്ലെന്നും നിങ്ങൾ പുറത്തുപോയി പരിശോധിച്ച് റിപ്പോർട്ട്മായ് എത്തുന്നതാകും ഉചിതമെന്നും അറിയിക്കുകയായിരുന്നു. ഇതോടെ സഹായി രോഗിയെയും കൂട്ടി ടെസ്റ്റ് ചെയാതെ മടങ്ങുകയായിരുന്നു.
നിലവിൽ സാധാരണ ക്കാരായ രോഗികൾക്ക് ലാബ് പരിശോധനകൾക്കായി സ്വകാര്യ ലാബുകളിൽ പോകുന്നതിനോടൊപ്പം യാത്രാ ചിലവ് ഉൾപ്പെടെ വൻ തുക ചിലവഴിയ്ക്കേണ്ട അവസ്ഥയാണ്.
തീര പ്രദേശത്തെ സാധാരണക്കാരുടെ ആശ്രയകേന്ദ്രമായ അഞ്ചുതെങ്ങ് സിഎച്ച്സി (CHC) യിൽ ആവിശ്യത്തിന് സൗകര്യങ്ങളോ ജീവനക്കാരോ ഇല്ലെന്ന പരാതികൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. തീരദേശ ജനതയോട് അധികൃതർ കാട്ടുന്ന ഈ അവഗണനയിൽ പ്രദേശവാസികൾക്ക് ശക്തമായ പ്രതിഷേധമുണ്ട്.