ആറ്റിങ്ങൽക്കാരുടെ ഏറെനാളത്തെ ആവശ്യമായിരുന്നു ആറ്റിങ്ങൽ നാലുവരിപ്പാത. അത്യാധുനിക നിലവാരത്തിൽ ആണ് ആറ്റിങ്ങൽ നാല് വരി പാത നിർമ്മിച്ചത് എന്നാണ് ആണ് അധികാരികൾ അവകാശപ്പെട്ടത്. എന്നാൽ ടാർ ചെയ്ത വർഷം ഒന്ന് തികയും മുമ്പ് പാതയുടെ വിവിധ ഭാഗങ്ങളിൽ കുണ്ടുംകുഴിയും രൂപപ്പെട്ടു.
ഇത് രണ്ടാം തവണയാണ് പാതയിൽ കുഴികൾ രൂപപ്പെടുന്നത്.മുമ്പ് കച്ചേരി നട ഭാഗത്ത് കുഴികൾ രൂപപ്പെട്ടപ്പോൾ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ആ ഭാഗത്ത് വീണ്ടും ടാർ ചെയ്യുകയാണ് ഉണ്ടായത്. ഇപ്പോൾ കച്ചേരിനടക്കും സിഎസ്ഐ ജംഗ്ഷൻനും ഇടയിലുള്ള ഭാഗത്താണ് നിരവധി കുഴികൾ രൂപപ്പെട്ടിട്ടുള്ളത്.
മുൻ ആറ്റിങ്ങൽ എംഎൽഎയുടെയും നഗരസഭയുടെയും അഭിമാന പദ്ധതിയായി ആണ് ആറ്റിങ്ങൽ നാലുവരിപ്പാത നടപ്പിലാക്കിയത്. മുഴുവൻ പ്രവർത്തനങ്ങളും മുൻ എംഎൽഎയുടെയും മുൻ നഗരസഭ അധ്യക്ഷൻൻ്റെയും മേൽനോട്ടത്തിലാണ് നടത്തിയതെന്ന് അന്ന് പത്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആറ്റിങ്ങൽ നാലുവരി പാതയുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് എല്ലാം അന്നത്തെ എംഎൽഎയും നഗരസഭ അധ്യക്ഷനും ശക്തമായ ഭാഷയിലാണ് മറുപടി നൽകിയത്