കോളജിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരത്തില്‍ ഒരു സംഭവം അരങ്ങേറുന്നത്. അതുകൊണ്ടുതന്നെ അധ്യാപകരും സഹപാഠികളും ഞെട്ടലില്‍ നിന്ന് മുക്തരായിട്ടില്ല. കൊലയ്ക്ക് കാരണം പെട്ടന്നുള്ള പ്രകോപനമല്ലെന്നും മുന്‍കൂട്ടി ആസൂത്രണം ചെയ്തിരുന്നുവെന്നാണ് സഹപാഠികള്‍ പറയുന്നത്. നേരത്തെ തന്നെ പരീക്ഷഹാളില്‍ നിന്നിറങ്ങിയ അഭിഷേക് നിഥിന പരീക്ഷ കഴിഞ്ഞ് ഇറങ്ങാന്‍ കാത്തിരിക്കുകയായിരുന്നു. പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ പെണ്‍കുട്ടിയുമായി അഭിഷേക് സംസാരിക്കുകയും അത് തര്‍ക്കമായതിനെ തുടര്‍ന്ന് കൈയില്‍ കരുതിയ പേപ്പര്‍ കട്ടര്‍ ഉപയോഗിച്ച് ചേര്‍ത്ത് നിര്‍ത്തി കഴുത്ത് അറുത്ത് കൊലപ്പെടുത്തുകയായിരുന്നു. അവിടെ നിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സമീപത്തുണ്ടായവര്‍ പിടികൂടി പൊലീസില്‍ വിവരം
അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ പൊലീസ് എത്തി അഭിഷേകിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സാരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നുകോളജ് മൈതാനത്തോട് ചേര്‍ന്ന് പെണ്‍കുട്ടിയുടെ രക്തം തളം കെട്ടിക്കിടക്കുന്നു. അതിനടത്ത് മാസ്‌കും മൊബൈല്‍ ഫോണും വീണ് കിടക്കുന്നു. തൊട്ടടുത്തായി കൊലയ്ക്ക് ഉപയോഗിച്ച പേപ്പര്‍ കട്ടറും ഉണ്ട്. സംഭവസ്ഥലത്തെത്തി പൊലീസ് പരിശോധന നടത്തി. പ്രണയനൈരാശ്യമാണ് കൊലയ്ക്ക് കാരണമായതെന്നാണ് സൂചന. രണ്ടുവര്‍ഷമായി ഓണ്‍ലൈന്‍ ക്ലാസായതുകൊണ്ട് കുട്ടികള്‍ തമ്മിലുള്ള ബന്ധം ഏത് തരത്തിലായിരുന്നെന്ന് അറിയില്ലെന്നും അധ്യാപകര്‍ പറയുന്നു.
പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായി എസ്പി ശില്‍പ മാധ്യമങ്ങളോട് പറഞ്ഞു. കൊലയ്ക്ക് പിന്നിലെ കാരണം അറിയില്ല. പേപ്പര്‍ കട്ടര്‍ ഉപയോഗിച്ചാണ് കൊലനടത്തിയതെന്നും നാട്ടുകാര്‍ പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നെന്നും എസ് പി പറഞ്ഞു. വിവരം അറിഞ്ഞ്് പാലാ എംഎല്‍എ മാണി സി കാപ്പന്‍, ജോസ് കെ മാണി തുടങ്ങിയവര്‍ ക്യാമ്ബസിലെത്തി.