തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ATIAL കമ്പനി ഏറ്റെടുത്തു...!!

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ATIAL കമ്പനി ഏറ്റെടുത്തു...!!

ഇന്ന് മുതൽ വിമാനത്താവളത്തിന്റെ വികസനം ഓപ്പറേഷൻ മൈന്റെനൻസ് തുടങ്ങിയവയുടെ ചുമതല ATIAL കമ്പനിക്ക് ആയിരിക്കും. 

അതെ സമയം വിമാനത്താവളത്തിന്റെ ഉടമസ്ഥത, സെക്യൂരിറ്റി, എയർ ട്രാഫിക് കണ്ട്രോൾ എയർപോർട്ട് അതോറിറ്റിയിൽ നിലനിൽക്കും...തിരുവനന്തപുരം വിമാനത്താവള വികസനം ആഗ്രഹിക്കുന്നവരും, സോഷ്യൽ മീഡിയയും എല്ലാം ആഘോഷമാക്കിയ ദിവസം 🔥

പതിറ്റാണ്ടുകളായി തലസ്ഥാന വാസികളുടെ ഈഗോയെ ഒരുപാട് ബാധിച്ചിരുന്ന ഒന്നാണ് തിരുവനന്തപുരം എയർപോർട്ടിന്റെ അവസ്ഥ.. 1932 ൽ തുടങ്ങി ആ കാലത്തുതന്നെ ടാറ്റ എയർ തങ്ങളുടെ ആദ്യത്തെ  ആഭ്യന്തര വിമാനം പറത്തിയ നഗരം..തെക്കേ ഇന്ത്യയിലെ ആദ്യ ആഭ്യന്തര വിമാനത്താവളം, 4 മെട്രോ നഗരങ്ങൾ കഴിഞ്ഞാൽ ആദ്യ അന്താരാഷ്ട്ര വിമാനത്താവളം ഒക്കെ ആയിരുന്നു തിരുവനന്തപുരം. പക്ഷേ പിന്നീട് മറ്റു പലരുടേയും വളർച്ചയ്ക്ക് തിരുവനന്തപുരം എയർപോർട്ട് തളരണമെന്ന് അവസ്ഥ വന്നു.. 2000 നു ശേഷം തിരുവനന്തപുരം എയർപോർട്ടിന്റെ വളർച്ച എന്നത് താഴേക്ക് മാത്രമായിരുന്നു.. ഒടുവിൽ തലസ്ഥാന നഗരത്തിൽ ജീവിക്കുന്നവരോട് "വേണൽ വല്ല ട്രെയിനും പിടിച്ചു പോയി ഫ്ലൈറ്റ് കയറി പൊക്കോ" എന്ന് പറയാൻ പോലും ആളുണ്ടായി.. കോംപ്ലക്സ് കാരണം രക്തം തളച്ചത്  300 ഡിഗ്രി സെൽഷ്യസിൽ ആയിരിക്കും..
തിരുവനന്തപുരം വിമാനത്താവളം തളരുന്നത് ആഗ്രഹിക്കുന്ന ചെറിയ മീനുകളെ വിഴുങ്ങാൻ വലിയ മീനുകളുടെ സാന്നിധ്യം തിരുവനന്തപുരത്ത് ഉണ്ടാവണമെന്ന് എല്ലാവരും ആഗ്രഹിച്ചു.. കച്ചവടം ആഗ്രഹിക്കുന്നവർ ഇല്ല എന്നുണ്ടെങ്കിൽ ഒരു നഗരം വളരില്ല..

ഇന്ന് മറ്റൊരു വലിയ ദിവസത്തിന്റെ തുടക്കമാണ്. തിരുവനന്തപുരം പോലെയുള്ള ഒരു സ്ട്രാറ്റജിക് ലൊക്കേഷൻ കൃത്യമായി ഉപയോഗിക്കാൻ പുതിയ എയർപോർട്ട് മാനേജ്മെന്റിന് സാധിക്കട്ടെ.. മഹാനഗരത്തിന്റെ കുതിപ്പു തുടരട്ടെ.. തൊഴിൽ സാധ്യതകൾ ഉയരട്ടെ...

ഇനി എങ്ങനെയൊക്കെ വികസനം ആവാം എന്നുള്ള ചില ആശയങ്ങൾ..

✈️ ഇപ്പോഴത്തെ ഡൊമസ്റ്റിക് ടെർമിനൽ ലോജിസ്റ്റിക്സ് ഹബ്ബ് ആയി മാറും എന്ന് കരുതുന്നു ..ആഭ്യന്തര ടെർമിനൽ T2 ലേക്ക് മാറ്റാം.

✈️ യൂസർ ഫീയിലെ കുറവും, എയർപോർട്ടിൽ കൂടുതൽ സൗകര്യങ്ങൾ, പുതിയ ടെർമിനൽ

✈️ ഇപ്പോഴത്തെ അന്താരാഷ്ട്ര ടെർമിനലിനു മുൻപിലുള്ള പാർക്കിംഗ് സ്ഥലം മൾട്ടിലെവൽ ടെർമിനലിനു പരിഗണിക്കപ്പെടാം..
 
✈️ തൊട്ടടുത്തുള്ള സ്വകാര്യ ഭൂമികൾ, വാണിജ്യ സ്ഥാപനം എന്നിവ എയർപോർട്ടിലേക്ക് ചേർക്കപ്പെടാൻ സാധ്യതയുണ്ട്.

✈️ വിഴിഞ്ഞം തുറമുഖം ആയി ബന്ധപ്പെടുത്തിയുള്ള വ്യോമയാന ചരക്കുനീക്കം, ഇന്ധനം നിറയ്ക്കുന്ന ഹബ്ബ് എന്നിവ സ്ഥാപിതമാകും എന്ന് കരുതുന്നു..

✈️ വരാൻപോകുന്ന സിൽവർ ലൈൻ, പാർവതി പുത്തനാർ വഴിയുള്ള ജലഗതാഗതം എന്നിവ എയർപോർട്ടിലാണ് സംഗമിക്കുന്നത്. മൾട്ടി മോഡൽ ട്രാൻസ്പോർട്ട് സിസ്റ്റം, ടൂറിസത്തിന്റെ അനന്തമായ സാധ്യതകൾ, എയർപോർട്ടിൽ വന്നിറങ്ങുന്നവർക്ക് ദൂരേക്ക് സിൽവർലൈനിൽ യാത്ര ചെയ്യാം.. കോവളത്തെക്കും വർക്കലയിലേക്കും കരയിലേക്കും ജല യാത്രയും ആകാം..

✈️ കേരളത്തിലെ വ്യോമയാന മേഖലയുടെ 45 ശതമാനം എങ്കിലും വിഹിതം അഞ്ചുവർഷത്തിനുള്ളിൽ നേടിയെടുക്കുക എന്നുള്ളതാണ് പുതിയ മാനേജ്മെന്റ് നിന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നത്..

ഇനി പുതിയ തിരുവനന്തപുരം.. ഇന്ത്യയുടെ വ്യവസായിക കവാടം സ്വന്തമായുള്ള പുതിയ കേരളം 💪🏽

© The Urban Blogger - Unnikrishnan 

#Kerala #Trivandrum #Development #GatewayToGoodness #TrivandrumMetropolitan #TRV #airport