വിദേശത്ത് നിന്ന് നാട്ടിലെത്തിയ 53കാരിയെ വിവാഹം കഴിച്ചെന്ന് വരുത്തി ലൈംഗികമായി പീഡിപ്പിക്കുകയും നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റിലായി. പ്രദീപ് നായര്‍(44) എന്നയാളാണ് അറസ്റ്റിലായത്. കൊല്ലം അഞ്ചാലുമൂട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിദേശത്ത് ജോലി ചെയ്തിരുന്ന സ്ത്രീ, വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷമാണ് പ്രദീപ് നായരുമായി അടുക്കുന്നത്. തിരുവനന്തപുരം സ്വദേശിനിയായ സ്ത്രീയുടെ പരാതിയില്‍ അറസ്റ്റ് ചെയ്ത പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കേരളഓണ്‍ലൈന്‍ ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, ഫേസ്ബുക്ക് വഴിയാണ് പ്രദീപ് നായര്‍ 53കാരിയുമായി അടുക്കുന്നത്. ഇവരുടെ പരിചയം പ്രണയമായി വളരുകയും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കുകയുമായിരുന്നു. എന്നാല്‍ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണെന്ന വിവരം മറച്ചുവെച്ചാണ് പ്രദീപ് നായര്‍ യുവതിയ്ക്ക് വിവാഹ വാഗ്ദാനം നല്‍കിയത്.
അടുത്തിടെ അവധിക്ക് നാട്ടിലെത്തിയ പരാതിക്കാരിയെ ക്ഷേത്രത്തിന് മുന്നിലെ കൊടിമരച്ചുവട്ടില്‍ വെച്ച് താലി കെട്ടുകയും തുടര്‍ന്ന് അഞ്ചാലുംമൂട്ടിലെ ഒരു വാടകവീട്ടില്‍ ഒരുമിച്ച് താമസിക്കുകയും ചെയ്തു. ഇവിടെ വെച്ചും തിരുവനന്തപുരത്തുള്ള പരാതിക്കാരിയുടെ വീട്ടില്‍വെച്ചും ഇരുവരും ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. അതിനിടെ പരാതിക്കാരിയുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ രഹസ്യമായി പ്രദീപ് നായര്‍ മൊബൈലില്‍ ചിത്രീകരിച്ചിരുന്നു.