കേരള സർക്കാർ സാംസ്‌കാരികവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന തളിര് സ്‌കോളർഷിപ്പ് 2021-22 പദ്ധതിയുടെ രജിസ്‌ട്രേഷൻ ഒക്ടോബർ 31 വരെ നീട്ടി.
🖱️ 200 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്.
🖱️ രജിസ്റ്റർ ചെയ്യുന്ന എല്ലാ കുട്ടികൾക്കും ഒരു വർഷത്തെ തളിര് മാസിക സൗജന്യമായി ലഭിക്കും.
🖱️ ജൂനിയർ (5,6,7 ക്ലാസുകൾ), സീനിയർ (8,9,10 ക്ലാസുകൾ) വിഭാഗങ്ങളിലായാണ് പരീക്ഷ നടക്കുക.
♦️ പൊതുവിജ്ഞാനം, ആനുകാലികം, ബാലസാഹിത്യം, സ്‌കൂൾ സിലബസുമായി ബന്ധപ്പെട്ട സാഹിത്യം, ചരിത്രം, തളിര് മാസിക എന്നിവയെ ആസ്പദമാക്കിയാണ് പരീക്ഷ.
ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പരീക്ഷ നടക്കും.
♦️ 2022 ജനുവരി മാസത്തിലാവും ജില്ലാതല പരീക്ഷ.
♦️ ജില്ലാതല മത്സരവിജയികൾക്ക് ഓരോ ജില്ലയിലും 60 കുട്ടികൾക്ക് 1000 രൂപയുടെ സ്‌കോളർഷിപ്പും 100 കുട്ടികൾക്ക് 500 രൂപയുടെ സ്‌കോളർഷിപ്പും ലഭ്യമാവും.
♦️ കേരളത്തിലൊട്ടാകെ 2500ഓളം കുട്ടികൾക്കായി 16 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പുകളാണ് വിതരണം ചെയ്യുക.
🖱️ സംസ്ഥാനതലത്തിൽ ഇരു വിഭാഗത്തിലും ആദ്യമെത്തുന്ന മൂന്നു സ്ഥാനക്കാർക്ക് 10000, 5000, 3000 രൂപയുടെ സ്‌കോളർഷിപ്പുകളും നൽകും.
കൂടുതൽ വിവരങ്ങൾക്ക്
8547971483
0471-2333790
scholarship@ksicl.org
ഓൺലൈൻ രജിസ്‌ട്രേഷൻ
https://scholarship.ksicl.kerala.gov.i