24 മണിക്കൂറിനിടെ രാജ്യത്ത് 18,987പേര്‍ക്ക് കോവിഡ്

ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 18,987പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.19,808 പേര്‍ക്ക് രോഗ മുക്തി. 246 മരണം. 98.07 ശതമാനമാണ് രാജ്യത്തെ രോഗ മുക്തി നിരക്ക്.

ഇതോടെ ആകെ കേസുകളുടെ എണ്ണം 3,40,20,730 ആയി. ആകെ രോഗ മുക്തി 3,33,62,709. ആകെ മരണം 4,51,435. നിലവില്‍ 2,06,586 പേരാണ് ചികിത്സയിലുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 35,66,347 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. ആകെ വാക്‌സിനെടുത്തവരുടെ എണ്ണം 96,82,20,997