20 ദിവസം കൊണ്ട് കൂടിയത് 5.50 രൂപ; തീവെട്ടിക്കൊള്ള തുടരുന്നു, ഇന്ധന വില ഇന്നും കൂടി

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. കോഴിക്കോട് പെട്രോള്‍ വില 105.57 ഉം ഡീസലിന് 99.26 ഉം ആണ്. കൊച്ചിയില്‍ പെട്രോള്‍ വില 105.45 ഉം ഡീസല്‍ വില 99.09 ഉം ആണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോള്‍ വില 107.41 ഉം ഡീസല്‍ വില 100.94 ഉം ആയി ഉയര്‍ന്നു.

20 ദിവസം കൊണ്ട് ഡീസലിന് 5.50 രൂപയും പെട്രോളിന് 3.72 രൂപയുമാണ് കൂട്ടിയത്. നീണ്ട ഒരാഴ്ചയ്ക്ക് ശേഷം ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ രാജ്യത്തുടനീളം പെട്രോള്‍, ഡീസല്‍ വിലകള്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇതുവെയുള്ള റെക്കോര്‍ഡ് വര്‍ധനവാണ് ഇന്ധനവിലയിൽ ഉണ്ടായിരിക്കുന്നത്. ഇതിനൊപ്പം നിത്യോപക സാധനങ്ങളുടെ വില വർദ്ധനയും ജന ജീവിതത്തെ സാരമായി ബാധിക്കുന്നു.