കോട്ടയം ജില്ലയിലെ കൂട്ടിക്കൽ പ്ലാപ്പള്ളി ഭാഗത്തുണ്ടായ ഉരുൾപൊട്ടലിൽ 13 പേരെ കാണാതായി. ഇതിൽ ഒരു വീട്ടിലെ ആറുപേരും ഉണ്ടായതായി റിപ്പോർട്ട് ഉണ്ട്. 3 വീടുകൾ ഒലിച്ചുപോയി. മൂന്ന് മൃതദേഹം കണ്ടെത്തി. പുലർച്ചെ മുതൽ പെയ്യുന്ന ശക്തമായ മഴയെത്തുടർന്നാണ് ഉരുൾപൊട്ടലുണ്ടായത്. പൂഞ്ഞാർ തെക്കേക്കരയിലും മുണ്ടക്കയത്തുമൊക്കെ ഉരുൾപൊട്ടൽ ഉണ്ടായെങ്കിലും അത് തീവ്രത കുറഞ്ഞവ ആയിരുന്നു. എന്നാൽ, കൂട്ടിക്കലിൽ ഉണ്ടായത് ശക്തമായ ഉരുൾപൊട്ടലാണ്.
തൊടുപുഴയിൽ കാർ ഒലിച്ചുപോയി. കാറിലുണ്ടായിരുന്ന പെൺകുട്ടി മരിച്ചു.