ഡീസലിനും വില 100 കടന്നു അഞ്ചുതെങ്ങിൽ സി പി എം ൻ്റെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധം

ഡീസലിനും വില 100 കടന്നു
അഞ്ചുതെങ്ങിൽ സി പി എം ൻ്റെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധം

മഹാമാരിമൂലം ജനങ്ങളുടെ ദുരിതം തുടരുമ്പോഴും പെട്രോളിനും ഡീസലിനും ദിവസേന വില കൂട്ടുന്നതിനു യാതൊരു മടിയും കാണിക്കാത്ത കേന്ദ്ര സർക്കാരിനെതിരെ അഞ്ചുതെങ്ങിൽ കോരിച്ചൊരിയുന്ന മഴയത്തും പന്തം കൊളുത്തി പ്രതിഷേധിച്ചു.  38 പൈസ കൂടി കൂട്ടിയപ്പോൾ ഡീസലിനു100 കഴിഞ്ഞു.പെട്രോളിനു 32 പൈസ വർദ്ധിച്ചപ്പോൾ 106.41 രൂപയും മായി ഉയർന്നു.
അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറയുകയാണ്. എണ്ണ വില കുറയുന്ന സമയത്ത് ഇന്ധന വില കുറയ്ക്കാൻ കേന്ദ്രം തയ്യാറാകുന്നില്ല.      6 മാസത്തിനുള്ളിൽ ഡീസലിനു 15 രൂപയാണ് വർദ്ധിപ്പിച്ചത്. കേന്ദ്ര സർക്കാർ നികുതി കുത്തനെ കൂട്ടുന്നതുമൂലമാണ് ഇന്ധന വില റെക്കാർഡ് ഉയരത്തിലെത്തുന്നത്.

 പ്രതിഷേധ സമരം പാർട്ടി ജില്ലാ കമ്മറ്റിയംഗവും മുൻ എം.എൽ എ യുമായ അഡ്വ.ബി.സത്യൻ ഉദ്ഘാടനം ചെയ്തു. അഞ്ചുതെങ്ങ് സുരേന്ദ്രൻ അദ്ധ്യക്ഷനായി. സി. പയസ്, ആർ.ജറാൾഡ്, വി ലൈജു ,ബി.എൻ.സൈജുരാജ്, എസ്.പ്രവീൺ ചന്ദ്ര, കെ.ബാബു, ലിജാ ബോസ്, വിഷ്ണു മോഹൻ, വിജയ് വിമൽ, സുനി പി കായിയ്ക്കര, സേവ്യർ, ഡോൺ ബോസ്ക്കോ എന്നിവർ നേതൃത്വം നൽകി.