KVVS കിളിമാനൂർ ശാഖ മലയാമഠത്തു വാങ്ങിയ സ്ഥലത്ത് ശാഖാ മന്ദിരം പണിയാൻ തറക്കല്ലിട്ടു. ഇന്ന് രാവിലെ 8.20 ന് നടന്ന ചടങ്ങിൽ സംഘം പ്രസിഡന്റ് കുട്ടപ്പൻ ചെട്ടിയാർ തറക്കല്ലിട്ടു. മന്ദിര നിർമാണത്തിന് നേതൃത്വം നൽകുന്ന ജില്ലാ വൈസ് പ്രസിഡന്റും ട്രസ്റ്റ് ഡയറക്ടർ ബോർഡ് മെമ്പറുമായ വേലായുധൻ, ജില്ലാ ജോയിന്റ് സെക്രട്ടറിയും, ദേവസ്വം സംസ്ഥാന ട്രഷററൂം ആയ ശ്രീരങ്കൻ, ശാഖാ പ്രസിഡന്റ് ഷീല, മുൻ സെക്രട്ടറി തുളസി, ജോയിൻ്റ് സെക്രട്ടറി കൃഷ്ണൻകുട്ടി, ഓഫീസ് സെക്രട്ടറി സുന്ദരേശൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ വിജയൻ, MC നടരാജൻ ശാഖാ അംഗം ദേവേശ്വരം അജിത്, ബിൽഡിംഗ് കോൺട്രാക്ട്ർ ബാബു തുടങ്ങിയവർ സന്നിഹിതരായിരുന്നു .