തിരുവനന്തപുരം : KR വിശ്വംഭരൻ IAS അന്തരിച്ചു. 70 വയസ്സായിരുന്നു. മസ്തിഷ്കാഘാതത്തെത്തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഔഷധി ചെയർമാനായും, കാർഷിക യൂണിവേഴ്സിറ്റി വൈസ് ചാൻസിലറായും, എറണാകുളം, ആലപ്പുഴ കളക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. പ്രഗൽഭനായ ഐ എ എസ് ഉദ്യോഗസ്ഥൻ എന്ന പേരെടുത്തിരുന്നു.