അഞ്ചല്‍: പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വയയ്ക്കല്‍ നടുക്കുണ്ടയംചരുവിള പുത്തന്‍ വീട്ടില്‍ മിന്‍റു – ശാന്തി ദമ്ബതികളുടെ മകള്‍ മീര (15)യാണ് മരിച്ചത് .വെള്ളിയാഴ്ച പകല്‍ 11 മണിയോടെയാണ് സംഭവം.
മുത്തശ്ശിയോടും മാതൃസഹോദരന്മാരോടുമൊപ്പമാണ് മീര താമസിച്ചിരുന്നത്. മാതാപിതാക്കളും സഹോദരങ്ങളും അകലെയുള്ള മറ്റൊരു വീട്ടിലാണ് താമസം. കിടപ്പുമുറിയില്‍ കയറി വാതിലടച്ച് ഏറെ നേരം കഴിഞ്ഞിട്ടും മീരയെ കാണാതായതോടെ മുത്തശ്ശിയെത്തി വാതിലില്‍ തട്ടി വിളിച്ചു. എന്നാല്‍ പ്രതികരണമുണ്ടായില്ല.
തുടര്‍ന്ന് വീടിന് പിന്‍ഭാഗത്തെ ജനല്‍ പാളി തുറന്ന് നോക്കിയപ്പോളാണ് മീരയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ചടയമംഗലം പൊലീസെത്തി മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനയച്ചു. കൊല്ലത്ത് നിന്നും വിരലടയാള വിദഗ്ധരും സയന്‍റിഫിക് വിദഗ്ധരുമെത്തി തെളിവുകള്‍ ശേഖരിച്ചു.