സിപിഎം തച്ചൂർക്കുന്ന് ബ്രാഞ്ച് സമ്മേളനത്തിൽ സന്നദ്ധ പ്രവർത്തകരെ ആദരിച്ചു

ആറ്റിങ്ങൽ: സിപിഎം തച്ചൂർകുന്ന് ബ്രാഞ്ച് സമ്മേളനത്തിൽ സന്നദ്ധ പ്രവർത്തകരെയും മുതിർന്ന പ്രവർത്തകരെയും ആദരിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻ നിര പോരാളികളായി നിന്ന ഡി.വൈ.എഫ്.ഐ ഈസ്റ്റ് മേഖലാ കമ്മിറ്റി അംഗങ്ങളായ കൃഷ്ണദാസ്, അരുൺ, അബിൻ എന്നിവരും യോഗത്തിൽ ആദരം ഏറ്റുവാങ്ങി. പത്ത് പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പുരസ്കാരവും വിതരണം ചെയ്തു. രാവിലെ 9 മണിയോട് കൂടി നഗരസഭാ ചെയർപേഴ്സൺ സഖാവ് അഡ്വ.എസ്.കുമാരി പാർട്ടി പതാക ഉയർത്തി. തുടർന്ന് പ്രവർത്തകർ രക്തസാക്ഷി മണ്ഡപത്തിൽ രക്ത പുഷ്പം സമർപ്പിച്ചു. സിപിഎം ജില്ലാ കമ്മിറ്റി അംഗവും, നിയമസഭ മുൻ സാമാജികനുമായ സഖാവ് അഡ്വ.ബി.സത്യൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.  സഖാവ് പ്രസാദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രക്തസാക്ഷി പ്രമേയം അരുൺ ഗോപിയും, അനുശോചന പ്രമേയം ശ്രീലതയും, വി.എസ്.ശ്രീനിധി സ്വാഗതവും ആശംസിച്ചു. റിപ്പോർട്ട് ബ്രാഞ്ച് സെക്രട്ടറി സഖാവ് ശ്രീധരൻ നായർ അവതരിപ്പിച്ചു. തുടർന്ന് നടന്ന സജീവ ചർച്ചയിൽ ഏരിയാ കമ്മിറ്റി അംഗങ്ങളായ സഖാവ് എം.പ്രദീപ്, എം.മുരളി, ആർ.എസ്. അനൂപ്, വിഷ്ണു ചന്ദ്രൻ , ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.ചന്ദ്രബോസ് തുടങ്ങിയവർ മറുപടി പ്രസംഗം നടത്തി. ഷാജി.റ്റി.റ്റി യെ പുതിയ ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്ത ശേഷം മുദ്രാവാക്യം വിളികളോടെ സമ്മേളന യോഗം അവസാനിച്ചു.