കല്ലമ്പലം:പുതുശ്ശേരിമുക്ക്,കൊട്ടളക്കുന്ന്,കുന്നുവിള പുത്തൻവീട്ടിൽ പുഷ്പാങ്കതൻ ഓമന ദമ്പതികളുടെ മകൻ അമ്പിളി എന്ന് വിളിക്കുന്ന പ്രവീൺ (28) ആണ് മരിച്ചത്. ഇന്ന് ഉച്ചയോട് കൂടിയാണ് പ്രവീണിനെ മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വർക്കല ചെറുന്നിയുർ സ്വദേശിനിയായ ഭാര്യ സരിത ഏതാനും മാസങ്ങൾക്ക് മുമ്പ് പൊള്ളലേറ്റ് മരിച്ചിരുന്നു. ഇത് സംബദ്ധിച്ചുള്ള കേസിൽ ജയിലിലായിരുന്ന പ്രവീൺ മൂന്ന് മാസങ്ങൾക്ക് മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. ഈ മനോവിഷമമാകാം മരണകാരണമെന്ന് നാട്ടുകാർ പറയുന്നു. മക്കൾ അക്ഷര , ആദിത്യൻ. പ്രദീപ് ഏക സഹോദരനാണ്. മൃത് ദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ കോവിഡ് പരിശോധനയും പോസ്റ്റുമാർടവും കഴിഞ്ഞ് നാളെ വിട്ട് വളപ്പിൽ സംസ്കരിക്കും.കല്ലമ്പലം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.