ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; കേരളത്തിൽ കാലവർഷം വീണ്ടും

തിരുവനന്തപുരം∙ വടക്ക്–കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു. ഇതിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് വീണ്ടും കാലവർഷം ശക്തമായേക്കും. അടുത്ത 24 മണിക്കൂറിനിടെ ശക്തിപ്രാപിച്ച് സീസണിലെ ആദ്യ തീവ്രന്യൂനമർദമാകാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കും. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും ഞായറാഴ്ച മുതൽ വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. 
*യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ: *
∙ ഞായർ: കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട്∙ തിങ്കൾ: കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്∙ ചൊവ്വ: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്∙ ബുധൻ: ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്