വീടുകയറി ആക്രമണം: പ്രതികൾ പിടിയിൽ

പോത്തൻകോട് : വെമ്പായം മുറമേൽ ഓട്ടോഡ്രൈവർ സുനിലിന്റെ വീടുകയറി ആക്രമിച്ച കേസിൽ പ്രതികളായ ശ്രീകാര്യം മേലാംകോണം പുതുവൽപുത്തൻവീട്ടിൽസിബി ( 28 ), മണ്ണന്തല കുളപ്പറക്കോണം രാജ് നിവാസിൽ അനന്തു ( 26 ) എന്നിവരെ പോത്തൻകോട് പൊലീസ് അറസ്റ്റ് ചെയ്തു. സംഭവ ശേഷം വട്ടപ്പാറ ഒരു വീട്ടിൽ ഒളിവിൽ കഴിയവെയാണ് പൊലീസ് പിടികൂടിയത്.
വീട്ടിൽ നിന്നും മാരകായുധങ്ങളും കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. ഇവരോടൊപ്പം മൂന്നുപേരെ കൂടി കസ്റ്റഡിയിലെടുത്തെങ്കിലും ഈ കേസിൽ ഉൾപ്പെടാത്തതിനാൽ അരുവിക്കര പൊലീസിനു കൈമാറി. സമൂഹ മാധ്യമത്തിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി ഭാര്യയ്ക്ക് സന്ദേശം അയച്ചത് സുനിൽ ചോദ്യം ചെയ്തിരുന്നു.ഈ വൈരാഗ്യത്തിലാണ് പ്രതികൾ വീടുകയറി ആക്രമിച്ചത്.
സുനിലിന്റെ ഭാര്യയെ വെട്ടുകത്തി കൊണ്ട് വെട്ടി പരുക്കേൽപ്പിക്കുകയും ചെയ്തു. ശ്രീകാര്യം സ്റ്റേഷനിൽ കൊലക്കേസ് പ്രതിയാണ് സിബി. പോത്തൻകോട് എസ്എച്ച്ഒ ശ്യാമിന്റെ നിർദ്ദേശപ്രകാരം എസ്ഐ വിനോദ് വിക്രമാദിത്യൻ, എസ്പിഒമാരായ രാജേഷ്, ഉണ്ണിക്കൃഷ്ണൻ, മോഹൻദാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളൈ പിടികൂടിയത്. ആറ്റിങ്ങൽകോടതി പ്രതികളെ റിമാന്റു ചെയ്തു.