കഴിഞ്ഞ ഏഴിന് ജയിൽ വളപ്പിലെ അലക്കുകേന്ദ്രത്തിൽ ജോലിക്കിറക്കിയപ്പോഴായിരുന്നു രക്ഷപ്പെടൽ. ഭാര്യയെയും മകനെയും കാണാനാണു ജയിൽ ചാടിയതെന്ന് ഇയാൾ പൊലീസിനോടു പറഞ്ഞു.
കീഴടങ്ങാനെത്തിയപ്പോഴും ഇവർ കൂടെയുണ്ടായിരുന്നു. ജാഹിർ ഹുസൈനെ റിമാൻഡ് ചെയ്തു വൈദ്യപരിശോധനയ്ക്കുശേഷം ജയിലിലേക്കു മാറ്റി. തടവുചാടിയതിന്റെ ഉദ്ദേശ്യമറിയാൻ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്നു പൂജപ്പുര പൊലീസ് പറഞ്ഞു.
മധുരയിലുള്ള അഭിഭാഷകനെ ഇയാൾ ബന്ധപ്പെട്ടതറിഞ്ഞു പൊലീസ് നടത്തിയ നീക്കങ്ങളാണു കീഴടങ്ങലിനു പ്രേരണയായത്. അഭിഭാഷകനുമായി പൊലീസ് ചർച്ച നടത്തുകയും കീഴടങ്ങാൻ ഇയാൾക്കു മേൽ സമ്മർദം ചെലുത്തുകയുമായിരുന്നു.