വർക്കലയിൽ വഞ്ചിനാട് എക്സ്പ്രസിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം.

വർക്കലയിൽ വഞ്ചിനാട് എക്സ്പ്രസിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം.

വർക്കല: തിരുവനന്തപുരത്തുനിന്നും കോഴിക്കോട് പോവുകയായിരുന്ന വഞ്ചിനാട് എക്സ്പ്രസിനു നേരെ സാമൂഹ്യവിരുദ്ധർ ബിയർ ബോട്ടിൽ കൊണ്ട് എറിഞ്ഞു .  തിങ്കളാഴ്‌ച വൈകുന്നെരം 7.15 നായിരുന്നു സംഭവം. അയന്തി പാലത്തിനു സമീപം വച്ചായിരുന്നു ട്രെയിനിനു നേരെ ആക്രമണമുണ്ടായത് സംഭവത്തിൽ കോഴിക്കോട് സ്വദേശി സഞ്ചീവിന് പരിക്കേറ്റു . യാത്രതുടരണ മെന്നുള്ളതിനാൽ തനിക്ക് പരാതിയില്ല എന്ന് പോലീസിനോടും , റെയിൽവേ അധികൃതരോടും പരിക്കേറ്റയാൾ പറഞ്ഞു. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും , പോലീസും സംഭവസ്ഥലത്തെത്തി കൂടുതൽ പരിശോധന നടത്തി. പരാതിയില്ലാത്തതിനാൽ  കേസ്  രജിസ്റ്റർ ചെയ്തിട്ടില്ലയെന്നും , എന്നാൽ  അന്വേഷണം ഉണ്ടായിരിക്കുമെന്നും റെയിൽവേ പോലീസ് അറിയിച്ചു .