നഗരസഭാങ്കണത്തിലെ തണൽവൃക്ഷങ്ങളുടെ ശിഖരങ്ങൾ മുറിച്ചു മാറ്റി ആറ്റിങ്ങൽ: നഗരസഭ...!!!

നിപ്പ ഭീഷണിയെ തുടർന്ന് നഗരസഭാങ്കണത്തിലെ തണൽവൃക്ഷങ്ങളുടെ ശിഖരങ്ങൾ മുറിച്ചു മാറ്റി

ആറ്റിങ്ങൽ: നഗരസഭാങ്കണത്തിൽ സ്ഥിതി ചെയ്തിരുന്ന തണൽ വൃക്ഷങ്ങളുടെ ശിഖരങ്ങളാണ് ആരോഗ്യ വിഭാഗം മുറിച്ചു മാറ്റിയത്. രാത്രികാലങ്ങളിൽ ഈ മരങ്ങളെ വവ്വാലുകൾ വാസകേന്ദ്രമാക്കി മാറ്റുന്നത് ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മരക്കൊമ്പുകൾ മുറിച്ച് മാറ്റിയത്. ഇത്തരത്തിൽ വവ്വാലുകളുടെ സാമീപ്യം മൂലം നിപ്പപോലുള്ള മാരക രോഗങ്ങൾ ഉണ്ടാവാനും സാധ്യതയുണ്ട്. കൂടാതെ പ്രാദേശികമായി ലഭ്യമാവുന്ന ഫലവർഗ്ഗങ്ങൾ ആഹാരമാക്കുന്നതിൽ കൂടുതൽ  ജാഗ്രത പുലർത്തണമെന്നും ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി അറിയിച്ചു.