വർക്കല : വർക്കല ക്ലിഫിൽ മാംഗോ റിസോർട്ടിൽ താമസിച്ചുവന്നിരുന്ന കൊല്ലം തഴുത്തല യിൽ പുതുച്ചിറ ഷെമീന മനസ്സിൽ ഷഫീഖിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപ്രതികളെക്കൂടി വർക്കല പോലീസ് അറസ്റ്റ് ചെയ്തു . കൊല്ലം തൃക്കോവിൽവട്ടം ഡീ സെൻറ് മുക്കിനു സമീപം ചിന്താ പൂർ തടത്തിൽ പടിഞ്ഞാറ്റിൽ വീട്ടിൽ പൊടിമോൻ എന്നുവിളിക്കുന്ന നൗഫൽ (23 ) കൊല്ലം അയത്തിൽ അനുഗ്രഹ നഗറിൽ നെടിയവിള കല്ലുംപുറത്ത് വീട്ടിൽ സമീർ (47 )എന്നിവരാണ് വർക്കല പോലീസിന്റെ പിടിയിലായത്.
അറസ്റ്റിലായ നൗഫൽ കേസിലെ മൂന്നാം പ്രതിയും സമീർ എട്ടാം പ്രതിയുമാണ് .
കഴിഞ്ഞ ഡിസംബർ 11 നാണ് കേസിനാസ്പദമായ സംഭവം നടന്നത് . ഷഫീക്ക് താമസിച്ചു വന്നിരുന്ന വര്‍ക്കല ക്ലിഫിലെ മംഗോ റിസോര്‍ട്ടില്‍ കയറി ദേഹമാസകലം വടിവാളിന് വെട്ടിയും, ചുറ്റികയ്ക് കാല്‍മുട്ട് അടിച്ചുപൊട്ടിച്ചത്തിനു ശേഷം വലിച്ചിഴച്ചു, കാറില്‍ കൊല്ലം കിളികൊല്ലൂര്‍ ചെന്താപ്പൂര് എന്ന സ്ഥലത്ത് കൊണ്ടുപോയി കെട്ടിയിട്ട് മര്‍ദ്ദിച്ച ശേഷം, മരിച്ചുവെന്ന് കരുതി കൊല്ലം പരവൂര്‍ പോളച്ചിറ ഏലായില്‍ ഉപേക്ഷിക്കുകയായിരുന്നു. പരിക്കേറ്റ ഷെഫീക്കും, ഈ കേസ്സി ലെ ഒന്നാം പ്രതിയും ,കൊല്ലം സ്വദേശിയും നിരവധി കേസുകളിലെ പ്രതിയുമായ അജിംഷായും തമ്മില്‍ കാര്‍ വാടകയ്ക്ക് എടുത്തത് സംബന്ധിച്ച വിഷയമാണ് സംഘർഷത്തിലേക്ക് നയിച്ചത്. കഴിഞ്ഞ ജനുവരി 9ന് പ്രതികളായ കൊള്ളി നിയാസ് ,മുഹമ്മദ് അസ്ലം ,നവാസ് ,സഞ്ജു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു .അതിനു ശേഷം ഒന്നാം പ്രതിയായ അജിംഷാ യെയും പോലീസ് പിടികൂടി. അന്ന് ഒളിവിൽ പോയ പ്രതികളിൽ രണ്ടുപേരെയാണ് പോലീസ് ഇന്ന് അറസ്റ്റ് ചെയ്തത് .ഇനി മൂന്നുപ്രതികളെകൂടി കിട്ടാനു ണ്ടെന്നും ,അവരെ ഉടൻ തന്നെ അറസ്റ്റു ചെയ്യുമെന്നും വർക്കല പോലീസ് അറിയിച്ചു .