ആലംകോട് ജി.വി.എച്ച്.എസ്.എസ്.ലോകോത്തര നിലവാരത്തിലേക്ക്....

ആലംകോട്:കേരള സർക്കാരിൻ്റെ വിദ്യാകിരണം(പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം)പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ചെലവിൽ നിർമ്മിക്കുന്നബഹുനില ലാബ് മന്ദിരത്തിന്റെ ഉദ്ഘാടനം സെപ്റ്റബർ 14 ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും ആറ്റിങ്ങൽ എം.എൽ.എ ഓ എസ്. അംബിക ശിലാസ്ഥാപനം നിർവഹിക്കും.അടൂർ പ്രകാശ് എം.പി മുഖ്യാതിഥി ആകുന്ന യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം ഗിരി കൃഷ്ണൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ പങ്കെടുക്കും