കല്ലമ്പലം :നിരവധി കേസുകളിൽ പ്രതികളായ ആട് മോഷണ സംഘം പള്ളിക്കൽ പോലീസിന്റെ പിടിയിൽ. കന്യാകുമാരി ജില്ലയിൽ മേപ്പാലം സ്വദേശി അശ്വിൻ (23),പാലാ പറവൻകുന്നു സ്വദേശി അമൻ (21),പാച്ചിറ സ്വദേശി ഷമീർ എന്നിവരാണ് പിടിയിലായത്.പള്ളിക്കൽ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ആടുമോഷണ കേസുമായി ബന്ധപ്പെട്ട അന്വഷണമാണ് പ്രതികൾ വലയിലാവാൻ കാരണം. പ്രതികൾ മോഷണം പിടിച്ചുപറി ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളാണ്.