പെരുമ്പാവൂർ ആസ്ഥാനമാക്കി കേരളത്തിലുടനീളം പ്രവർത്തിച്ചു വരുന്ന സ്കൂൾ അക്കാദമിയുടെ ഈ വർഷത്തെ സ്കൂൾ രത്ന അധ്യാപക പുരസ്‌കാരം കിളിമാനൂർ ആർ.ആർ.വി ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ കമ്പ്യൂട്ടർ സയൻസ് അധ്യാപകനായ വിഷ്ണു കല്പടയ്ക്കലിന് ലഭിച്ചു.കോവിഡ് കാലത്ത് കേരളത്തിലുടനീളമുള്ള കുട്ടികളുടെ പഠനത്തിന് വേണ്ടി www.rrvgirls.com എന്ന വെബ്സൈറ്റ് ആരംഭിക്കുകയും അതോടൊപ്പം കുട്ടികൾക്ക് രണ്ട് വർഷക്കാലമായി സൗജന്യ ഓൺലൈൻ എൻട്രൻസ് പരിശീലനവും അതോടൊപ്പം 10,11,12 ക്ലാസ്സുകളിലെ കുട്ടികൾക്ക് സൗജന്യമായി വീഡിയോ ക്ലാസ്സുകളും സ്റ്റഡി നോട്ടുകളും വെബ്സൈറ്റിലൂടെ ലഭ്യമാക്കുകയും ചെയ്‌തുകയും അതിലൂടെ അവർക്ക് മികച്ച വിജയം കരസ്ഥമാക്കാൻ സഹായിക്കുകയും ചെയ്തു.അതോടൊപ്പം NCC പ്രോഗ്രാം ഓഫീസർ എന്ന നിലയിലും പൊതു പ്രവർത്തകൻ എന്ന നിലയിലും പൊതുജനങ്ങൾക്ക് വേണ്ടി ചെയ്ത കാര്യങ്ങൾ പരിഗണിച്ചും സ്കൂളിന്റെ പുരോഗതിയിൽ ശ്രദ്ധേയമായ പങ്കുവഹിച്ചതും പരിഗണിച്ചാണ് അവാർഡ് നൽകിയത്.ഉത്തർപ്രദേശിലെ ശബ്ദാൽപൂർ സ്കൂളിലെ അധ്യാപികയായ സ്‌മൃതി ചൗധരി ആണ് അവാർഡ് പ്രഖ്യാപിച്ചത്.