നടന്‍ റിസബാവ അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര താരം റിസബാവ അന്തരിച്ചു. 54 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നാടക രംഗത്തും സജീവ സാന്നിധ്യമായിരുന്നു.
നാടകവേദികളിലൂടെയാണ് റിസബാവ സിനിമയിലെത്തുന്നത്.നൂറ്റമ്പതോളം സിനിമകളിൽ വില്ലൻ വേഷങ്ങളിലും സ്വഭാവ നടനായും അഭിനയിച്ചു. ടെലിവിഷൻ പരമ്പരകളിലും റിസബാവ സജീവമായിരുന്നു. ഡബ്ബിങ്ങ് രംഗത്തും ശ്രദ്ധേയനായിരുന്നു. 
1990-ൽ റിലീസായ ഡോക്ടർ പശുപതി എന്ന സിനിമയിൽ പാർവ്വതിയുടെ നായകനായി അഭിനയിച്ചു കൊണ്ടായിരുന്നു റിസബാവയുടെ തുടക്കമെങ്കിലും ശ്രദ്ധിക്കപ്പെട്ടത് 90ൽ തന്നെ പുറത്തിറങ്ങിയ സിദ്ദിഖ്- ലാൽ ചിത്രം ഇൻ ഹരിഹർ നഗറിലെ ജോൺ ഹോനായ് എന്ന വില്ലൻ വേഷത്തിലൂടെയാണ്.