യുഎഇയുടെ ദീർഘകാല താമസ വിസയായ ഗോൾഡൻ വിസ നടന്‍ പൃഥ്വിരാജ് ഏറ്റുവാങ്ങി. സൂപ്പർ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി എന്നിവർക്കും ടൊവിനോ തോമസിനും ഗോൾഡൻ വിസ കിട്ടിയിരുന്നു.
ഇപ്പോൾ മലയാള ചലച്ചിത്ര രംഗത്തുനിന്ന് ഗോൾഡൻ വിസ ലഭിക്കുന്ന നാലാമത്തെ താരമാണ് പൃഥ്വിരാജ്. ഗോൾഡൻ വിസ ഏറ്റുവാങ്ങുന്നതിന്റെ ചിത്രം പൃഥ്വി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.