ഭർത്താക്കന്മാരെയും മക്കളെയും ഉപേക്ഷിച്ച് രണ്ട് യുവതികൾ ഒരേ കാമുകനൊപ്പം ഒളിച്ചോടി

ഭർത്താക്കന്മാരെയും മക്കളെയും ഉപേക്ഷിച്ച് രണ്ട് യുവതികൾ ഒരേ കാമുകനൊപ്പം ഒളിച്ചോടി; യുവാവും, രണ്ട് യുവതികളും അറസ്റ്റിൽ: സംഭവം തിരുവനന്തപുരം ജില്ലയിൽ...

 
വിഴിഞ്ഞം: ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട യുവാവിനൊപ്പം കുട്ടികളെ ഉപേക്ഷിച്ച്‌ ഒളിച്ചോടിയ രണ്ട് യുവതികളെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വര സ്വദേശി മൃദുല(25), മുക്കോല സ്വദേശി ദിവ്യ(25) എന്നിവരാണ് ഇവരുടെ ആണ്‍സുഹൃത്തായ പൊഴിയൂര്‍ സ്വദേശി ടിറ്റോയു(25)ടെ കൂടെ ഒളിച്ചോടിയത്. മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് ദിവസം മുമ്ബായിരുന്നു ദിവ്യയും മൃദുലയും ടിറ്റോയുടെ ഒപ്പം നാടുവിട്ടത്. ഇരുവരും കുട്ടികളെ ഉപേക്ഷിച്ചാണ് ടിറ്റോയ്‌ക്കൊപ്പം നാടുകടന്നതെന്നാണ് പോലീസ് പറഞ്ഞത്.
 
പ്രദേശത്തെ തുണിക്കടയിലെ ജീവനക്കാരിയാണ് ദിവ്യ. ഇവര്‍ക്ക് നാലുവയസ്സുള്ള മകനും രണ്ടര വയസ്സുള്ള മകളുമുണ്ട്. പൂജപ്പുരയിലെ സ്വകാര്യ സ്ഥാപനത്തിലാണ് മൃദുല ജോലി ചെയ്യുന്നത്. ഇവര്‍ക്ക് മൂന്ന് വയസ്സുള്ള ആണ്‍കുട്ടിയുണ്ട്. ഇരുവരുടെയും ഭര്‍ത്താക്കന്മാര്‍ വിഴിഞ്ഞം പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്.

വിഴിഞ്ഞം എസ്.ഐ. കെ.എല്‍.സമ്ബത്തിന്റെ നേതൃത്വത്തില്‍ എസ്.ഐ. വിനോദ്, സി.പി.ഒ.മാരായ ഷാഹില്‍, വനിതാ പോലീസ് രഞ്ചിമ എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്. മൂവരെയും ഹരിപ്പാട് നിന്നാണ് അറസ്റ്റു ചെയ്തത്. ഇവര്‍ക്കെതിരേ ജുവനൈല്‍ നിയമ പ്രകാരം കേസെടുത്ത് റിമാന്‍ഡ് ചെയ്തു.