ആലംകോട് ഗുരുനാഗപ്പൻ കാവിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായി. വളവിൽ റോഡിലുണ്ടായിരുന്ന കുഴിയാണ് അപകടകാരണം. മണമ്പൂർ സ്വദേശിയുടെ ബൈക്കും മാമം സ്വദേശിയുടെ ആട്ടോയുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലംകോട്-കടയ്ക്കാവൂർ റോഡിലെ കുഴികൾ നിരന്തരമായി അപകടമുണ്ടാക്കുന്നതാണെന്നും എത്രയും പെട്ടെന്ന് നന്നാകണം എന്ന് നാട്ടുകാർ ആവശ്യപ്പെട്ടു