ഭാര്യയുടെ കൊല; ജാമ്യത്തിലിറങ്ങിയ ഭർത്താവ് തൂങ്ങി മരിച്ച നിലയിൽ

കാട്ടാക്കട : ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ കഴിഞ്ഞ ഭർത്താവ് കോട്ടൂർ എരുമക്കുഴി അജിത് ഭവനിൽ ഗോപാല(63)നെ വീടിനു സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വീടിനു പിന്നിലെ റബർ മരത്തിൽ ഇന്നലെ രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ഡിസംബർ നാലിന് ഉച്ചയ്ക്ക് ഭാര്യ പത്മാക്ഷിയെ വെട്ടി കൊലപ്പെടുത്തിയ ശേഷം പൊലീസിൽ കീഴടങ്ങുകയായിരുന്നു. റിമാൻഡിൽ കഴിഞ്ഞ ശേഷം രണ്ടു മാസമായി ജാമ്യത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മക്കൾ: അജിത്, അജിത.മരുമക്കൾ:അരുണ,റോബർട്ട് രാജ്.