വീടുകയറി ആക്രമണം ;മൂന്നു പേർ പിടിയിൽ

കിളിമാനൂർ : നഗരൂരിൽ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ സംഭവത്തിൽ മൂന്നു പേർ പിടിയിൽ. നഗരൂർ ചാവരുവിള വീട്ടിൽ ബൈജു (34), ആറ്റിങ്ങൽ വെള്ളൂർക്കോണം ബിന്ദുഭവനിൽ മുരുകൻ (24), ആറ്റിങ്ങൽ മൂന്നുമുക്ക് കുറുപ്പ് ലൈനിൽ പ്ലാക്കോട്ടുകോണം ചരുവിള വീട്ടിൽ ഇന്ദ്രജിത്ത്(26) എന്നിവരാണ് പൊലീസ് പിടിയിലായത്.

ആൽത്തറമൂട് ചരുവിള വീട്ടിൽ അതിക്രമിച്ച് കയറി വീട്ടുകാരനായ സുരേഷിനെ മർദിക്കുകയും തടയാൻ എത്തിയ ഭാര്യ , മക്കൾ എന്നിവരെ അസഭ്യം വിളിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും വീട് അടിച്ചു തകർക്കുകയും ചെയ്ത സംഭവത്തിൽ മുൻ കൊലപാതക കേസിലെ പ്രതി അടക്കം 3 പേരാണ് അറസ്റ്റിലായത്.
ഓഗസ്റ്റ് 8ന് രാത്രി 11 മണിയോടെ ആയിരുന്നു ആക്രമണം നടന്നത്. മുൻ കൊലക്കേസ് പ്രതിക്ക് എതിരെ പൊലീസിൽ പരാതി നൽകിയതാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു