സിപിഐഎം ത്രിപുര ഐക്യദാർഡ്യ സം​ഗമവും പ്രകടനവും സംഘടിപ്പിച്ചു

കിളിമാനൂർ:സിപിഐഎം കിളിമാനൂർ ഏരിയാകമ്മറ്റിയുടെ നേതൃത്വത്തിൽ പള്ളിക്കലിൽ ത്രിപുര ഐക്യദാർഡ്യ സം​ഗമവും പ്രകടനവും സംഘടിപ്പിച്ചു. പ്രകടനത്തെ തുടർന്ന് നടന്ന പ്രതിഷേധ യോ​ഗം സിപിഐ എംജില്ലാകമ്മറ്റിയം​ഗം മടവൂർ അനിൽ ഉദ്ഘാടനം ചെയ്തു. സിപിഐ എം ഏരിയാ സെക്രട്ടറി എസ് ജയചന്ദ്രൻ അധ്യക്ഷനായി. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം ഹസീന, ജില്ലാപഞ്ചായത്തം​ഗം ടി ബേബിസുധ എന്നിവർ സംസാരിച്ചു. സിപിഐ എം പള്ളിക്കൽ ലോക്കൽ സെക്രട്ടറി സജീബ് ഹാഷിം സ്വാ​ഗതവും അടുക്കൂർ ഉണ്ണി നന്ദിയും പറഞ്ഞു