നഷ്ടത്തിലോടുന്ന കെ.എസ്.ആർ.ടി.സിയുടെ കരകയറ്റാൻ നടത്തുന്ന പല മാർഗങ്ങളിൽ ഒന്നാണ് പമ്പുകളുടെ തുറന്നുകൊടുക്കലും. കെ എസ്.ആർ.ടി.സി ഡിപ്പോകളുടെ ഭാഗമായ 76 ഇന്ത്യൻ ഓയിൽ പമ്പുകളാണ് പെട്രോളും ഡീസലും നിറയ്ക്കാൻ കഴിയുന്ന തരത്തിലേക്ക് മാറ്റുന്നത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കിളിമാനൂർ, ചടയമംഗലം, ചേർത്തല, മൂവാറ്റുപുഴ, മൂന്നാർ, ചാലക്കുടി, കോഴിക്കോട് പമ്പുകൾ തുറന്നുകൊടുക്കും. നിലവിൽ ഒരു രൂപ പോലും ലാഭമില്ലാത്ത പമ്പുകൾ തുറന്നുകൊടുക്കുന്നതിലൂടെ ഇന്ത്യൻ ഓയിലിൽ നിന്ന് തറവാടകയും കമ്മിഷനും ജീവനക്കാർക്ക് അധികവരുമാനവും ലഭിക്കുമെന്ന് ഗതാഗതമന്ത്രി പറഞ്ഞു.
വിൽപ്പന കൂട്ടാൻ ജീവനക്കാർക്ക് ശമ്പളത്തിന് പുറമേ ഇൻസെന്റീവും നൽകുമെന്ന് മന്ത്രി പറഞ്ഞു. നഗരഹൃദയങ്ങളിലാണ് കെ.എസ്.ആർ.ടി.സിയുടെ പമ്പുകളെന്നതാണ് ഏറ്റവും വലിയ സവിശേഷത. 24 മണിക്കൂറും പമ്പുകൾ പ്രവർത്തിക്കും.