കഴക്കൂട്ടം-കടമ്പാട്ടുക്കോണം ദേശീയപാത വികസനം; ഒക്ടോബർ ഒന്നിന് പ്രത്യേക മേള



തിരുവനന്തപുരം: കഴക്കൂട്ടം– കടമ്പാട്ടുക്കോണം ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഭൂമി, കെട്ടിടം എന്നിവ നഷ്ടമായവരില്‍ അവകാശ രേഖകള്‍ ഹാജരാക്കുവാനുളള കീഴ്‌വല്ലം, കരവാരം, നാവായിക്കുളം, മണമ്പൂര്‍, ഒറ്റൂര്‍, കീഴാറ്റിങ്ങല്‍, ആറ്റിങ്ങല്‍ വില്ലേജുകളില്‍പ്പെട്ടവര്‍ ഒക്‌ടോബര്‍ ഒന്നിന് ഭൂമി സംബന്ധിക്കുന്ന രേഖകള്‍, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, ആധാര്‍, പാന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം ആറ്റിങ്ങല്‍ ടൗണ്‍ യു.പി.എസ്-ല്‍ നടക്കുന്ന പ്രത്യേക മേളയില്‍ ഹാജരാകണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.