(മൈലം ജി വി രാജ സ്പോർട്സ് കോളജ് ഗ്രൗണ്ടിൽ ജി.സ്റ്റീഫൻ എംഎൽഎ പന്ത് തട്ടുന്നു.)
എല്ലാ പഞ്ചായത്തുകളിലും കളിക്കളം യാഥാർഥ്യമാക്കാൻ നടപടികൾ പുരോഗമിക്കുന്നു. ഇതിനായി തദ്ദേശ വകുപ്പ് സർവേ തുടങ്ങി. കായിക രംഗത്തു പുരോഗമിക്കുന്ന 1000 കോടിയുടെ അടിസ്ഥാന സൗകര്യ വികസനം പൂർത്തിയാകുമ്പോൾ 40 ഫുട്ബോൾ സ്റ്റേഡിയങ്ങൾ കൂടി വരും. അതു വലിയ മാറ്റങ്ങൾ കൊണ്ടുവരും.
കൂടുതൽ ഫുട്ബോൾ ചാംപ്യൻഷിപ്പുകളും കേരളത്തിൽ നടത്താനുളള ശ്രമത്തിലാണ്. ഇതിനു ദേശീയ ഫുട്ബോൾ ഫെഡറേഷൻ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. സ്വകാര്യ ഫുട്ബോൾ അക്കാദമികളെയും ടർഫുകളെയും പ്രോത്സാഹിപ്പിക്കും. എന്നാൽ ലാഭക്കൊതി മൂത്ത് കളിക്കാരെയും കളിയെയും മറക്കുന്ന സ്ഥിതി അനുവദിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി വി.അബ്ദു റഹ്മാൻ അധ്യക്ഷത വഹിച്ചു. കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്സി കുട്ടൻ, കായിക വകുപ്പ് ഡയറക്ടർ ജെറോമിക് ജോർജ് എന്നിവർ പ്രസംഗിച്ചു.
കായിക ഡയറക്ടറേറ്റിനു കീഴിൽ തിരുവനന്തപുരം അരുവിക്കരയിലെ ജിവി രാജ സ്കൂൾ, കണ്ണൂർ സ്പോർട്സ് സ്കൂൾ എന്നിവിടങ്ങളിലും സ്പോർട്സ് കൗൺസിലിനു കീഴിൽ എറണാകുളം പനമ്പിള്ളി നഗർ സ്കൂൾ ഗ്രൗണ്ടിലുമാണ് അക്കാദമികൾ ആരംഭിക്കുന്നത്.
ഇതിൽ കൊച്ചിയിലെയും കണ്ണൂരിലെയും അക്കാദമികൾ പെൺകുട്ടികൾക്കു വേണ്ടിയുള്ളതാണ്. മികച്ച നിലവാരത്തിലുള്ള പരിശീലന സൗകര്യമൊരുക്കുന്ന അക്കാദമികളുമായി കേരള ബ്ലാസ്റ്റേഴ്സ്, ഗോകുലം എഫ്സി തുടങ്ങിയ പ്രഫഷനൽ ക്ലബ്ബുകൾ സഹകരിക്കുമെന്നു മന്ത്രി അറിയിച്ചു.