നാട്ടിലിറങ്ങി പെരുമ്പാമ്പുകൾ ഇതുവരെ നാലെണ്ണം പിടിയിലായി

വിതുര: വനമേഖലയായ വിതുര, തൊളിക്കോട് പഞ്ചായത്ത് പ്രദേശങ്ങളിൽ പൊതുവെ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. ചിലപ്പോൾ പകലും രാത്രിയും ഒരുപോലെ പുറത്തിറങ്ങാൻ പോലും കഴിയാതെ വന്യ മൃഗങ്ങളെ പേടിച്ച് വീട്ടിൽ കഴിയേണ്ട അവസ്ഥയുമുണ്ട്.
എന്നാലിപ്പോൾ ഇവിടുത്തെ ജനങ്ങൾക്ക് ഭീഷണി ഉയർത്തി നാട്ടിലിറങ്ങിയിരിക്കുന്നത് പെരുമ്പാമ്പുകളാണ്. ഈരണ്ട് പഞ്ചായത്തുകളിലുമായി ആറ് മാസത്തിനിടെ പിടിയിലായത് പത്തിൽപ്പരം പെരുമ്പാമ്പുകളെയാണ്.
ഇവ നാട്ടിലിറങ്ങിയതോടെ നിരവധി കോഴികളെ അകത്താക്കി. ചൂട് വർദ്ധിച്ചതും വനത്തിനുള്ളിൽ ഇവരുടെ ആവാസ വ്യവസ്ഥയ്ക്ക് മാറ്റം വന്നതുമാണ് ഇവ നാട്ടിലിറങ്ങാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്.