സിനിമയിലെത്തുന്നതിന് മുൻപ് നാടക നടന്‍ എന്ന നിലയില്‍ വളരെ അധികം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് തൃശൂര്‍ ചന്ദ്രന്‍. കലാനിലയം, തിരുവനന്തപുരം അതുല്യ, ഗുരുവായൂര്‍ ബന്ധുര, കൊല്ലം ഐശ്വര്യ, തൃശൂര്‍ ചിന്മയ, ഓച്ചിറ ഗുരുജി എന്നീ ട്രൂപ്പുകളുടെ നാടകങ്ങളിലാണ് അദ്ദേഹം അഭിനയിച്ചിരുന്നത്. ‘വെനീസിലെ വ്യാപാരി’ എന്ന നാടകത്തിനെ അഭിനയത്തിന് മികച്ച നടനുള്ള 2002ലെ സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ലഭിച്ചു.
വളരെ വൈകിയാണ് ചന്ദ്രന്‍ സിനിമ മേഖലയില്‍ എത്തിയതെങ്കിലും പി എന്‍ മേനോന്‍, സത്യന്‍ അന്തിക്കാട്, ഹരിഹരന്‍ എന്നീ സംവിധായകരുടെ സിനിമയില്‍ അഭിനയിച്ചു. കലാനിലയം എന്ന നാടകത്തിലെ അദ്ദേഹത്തിന്റെ പ്രകടനം കണ്ടാണ് സത്യന്‍ അന്തിക്കാട് ചന്ദ്രനെ സിനിമയിലേക്ക് ക്ഷണിച്ചത്. സിനിമയ്ക്ക് പുറമെ തോടയം എന്ന സീരിയലിലൂടെയും അദ്ദേഹം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
രസതന്ത്രം, അച്ചുവിന്റെ അമ്മ, ഭാഗ്യദേവത, ഇന്നത്തെ ചിന്താവിഷയം, പഴശ്ശിരാജ, മഞ്ചാടിക്കുരു എന്നീ ചിത്രങ്ങളിലാണ് അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചത്. ഭാര്യ വിജയലക്ഷ്മി. മക്കള്‍ സൗമ്യ, വിനീഷ്.