നഗരൂര്‍: നഗരൂര്‍ ചാവരുവിള വീട്ടില്‍ ബൈജു(34),ആറ്റിങ്ങല്‍ വെള്ളൂര്‍കോണം ബിന്ദുഭവനില്‍ മുരുകന്‍(24),ആറ്റിങ്ങല്‍ മൂന്ന്മുക്ക് കുറുപ്പു ലൈനില്‍ പ്ലാക്കോട്ടുകോണം ചരുവിളവീട്ടില്‍ ഇന്ദ്രജിത്ത്(26) എന്നിവരാണ് നഗരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. സംഭംവത്തെക്കുറിച്ച് പോലീസ് പറയുന്നത് -
മുന്‍ കൊലകേസ് പ്രതിക്കെതിരെ പോലീസില്‍ പരാതി നല്‍കിയതിന്‍റെ വൈരാഗ്യത്തില്‍ ഈ കഴിഞ്ഞ എട്ടാം തീയതി ആല്‍ത്തറമൂട് ചരുവിളവീട്ടില്‍ സുരേഷിൻ്റെ വീട്ടിൽ രാത്രി 11മണിയോട് കൂടി മൂന്നംഗ സംഘം അതിക്രമിച്ച് കയറി മർദ്ദിക്കുകയും തടയാനെത്തിയ ഭാര്യയെയും മക്കളെയും ചീത്തവിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം വീട് അടിച്ചുതകര്‍ക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് ഒളിവില്‍ പോയ പ്രതികളെ നഗരൂര്‍ SHO ഷിജുവിന്‍റെ നേതൃത്ത്വത്തില്‍ SI മാരായ അനില്‍കുമാര്‍,രാജേഷ് cpo മാരായ അജിത്ത്, മഹേഷ്,ജയചന്ദ്രന്‍,എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റു ചെയ്ത പ്രതികളെ കോടതി ഹാജരാക്കി റിമാന്‍ഡ് ചെയ്തു.