വെഞ്ഞാറമൂട് ബോണ്ട് സർവ്വീസിന് ഒരു വയസ് ;നന്ദി അറിയിച്ച് സിഎംഡി

തിരുവനന്തപുരം; തലസ്ഥാനത്തെ വിവിധ സർക്കാർ ഓഫീസുകളിലേക്കുള്ള ജീവനക്കാർക്ക് മികച്ച യാത്രസൗകര്യം നൽകുന്നതിന് വേണ്ടി കെഎസ്ആർടിസി ആവിഷ്കരിച്ച ബോണ്ട് ( ബസ് ഓൺ ഡിമാൻഡ് )സർവ്വീസിന് ഒരു വയസ്. കഴിഞ്ഞ സെപ്തംബർ 7 ന് ഇടയ്ക്കിടെ ഉണ്ടാകുന്ന ലോക്ഡൗണിനെ തുടർന്ന് ജീവനക്കാർ യാത്രാക്ലേശം അനുഭവിക്കുന്ന വേളയിൽ ഒരു പ്രദേശത്ത് നിന്നും കൂടുതൽ ഓഫീസുകളിലേക്ക് പോകുന്ന ജീവനക്കാർക്ക് വേണ്ടി യാത്രാ സൗകര്യം ഒരുക്കുന്നതിന് വേണ്ടിയാണ് ബോണ്ട് സർവ്വീസ് ആരംഭിച്ചത്.
സംസ്ഥാനത്തെ 27 ഡെപ്പോകളിൽ നിന്നും നടത്തുന്ന 51 സർവീസുകളിൽ പ്രതിദിനം 3061 യാത്രക്കാർ സ്ഥിരമായി യാത്ര ചെയ്തു വരുന്നു. 
ഈ സാഹചര്യത്തിലാണ് ബോണ്ട് സർവ്വീസിനെ വിജയിപ്പിച്ച യാത്രക്കാർക്കും , ജീവനക്കാർക്കും ​ഗതാ​ഗത സെക്രട്ടറിയും സിഎംഡിയുമായ ബിജുപ്രഭാകർ ഐഎഎസ് നന്ദി അറിയച്ചത്. യാത്രാക്കാരുടേയും, ജീവനക്കാരുടേയും സഹകരമാണെന്ന് ഈ വിജയമെന്നും യാത്രക്കാരുടെ സുരക്ഷയ്ക്കും സൗകര്യത്തിനും തന്നെയാണ് മുൻ​ഗണനയെന്നും ഇത്തരത്തിലുള്ള ജനകീയ പദ്ധതികൾ നടപ്പിലാക്കി കെഎസ്ആർടിസിയുടെ പ്രതിസന്ധി മറികടക്കാൻ എല്ലാവരും കൂടെ നിൽക്കണമെന്നും സിഎംഡി അഭ്യർത്ഥിച്ചു.
സമയ വിവരവും, ടിക്കറ്റുകളും www.online.keralartc.com എന്ന വെബ് സൈറ്റിലൂടെയും "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.