തുടർച്ചയായ രണ്ടാം ദിവസവും ഡീസൽ വില കൂട്ടി

തിരുവനന്തപുരം: രാജ്യത്ത് ഡീസല്‍ വില വീണ്ടും ഉയര്‍ന്നു. ഒരു ലിറ്റര്‍ ഡീസലിന് 26 പൈസയാണ് വര്‍ധിച്ചത്.രണ്ട് ദിവസത്തിനിടെ ഡീസലിന് 48 പൈസയാണ് കൂടിയത്. കഴിഞ്ഞ ദിവസം 23 പൈസയുടെ വര്‍ധനവ് ഉണ്ടായിരുന്നു.

ഞായറാഴ്ച ഒരു ലിറ്ററിന് 94.05 രൂപയാണ് കൊച്ചിയിലെ ഡീസല്‍ വില. 95.87 രൂപയാണ്

തിരുവനന്തപുരത്തെ ഡീസല്‍ വില. കോഴിക്കോട് 94.24 രൂപയാണ് വില. അതേസമയം പെട്രോള്‍ വിലയില്‍ മാറ്റമില്ല. ശനിയാഴ്ച 101.48 രൂപയാണ് പെട്രോള്‍ വില.