കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ധർണ്ണയിൽ സമിതി സംസ്ഥാന രക്ഷാധികാരി കെ. ശൈവപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ധർണ്ണ ആറ്റിങ്ങൽ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് അംബി രാജ ഉദ്ഘാടനം ചെയ്തു.
സമിതി ജില്ലാ ചെയർമാൻ രാമചന്ദ്രൻ കരവാരം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കൺവീനർ എ. ഷൈജു, മുൻ പഞ്ചായത്ത് മെമ്പർ ജി. സത്യശീലൻ, പി.ജെ നഹാസ്, ഡി. സി.സി ജനറൽ സെക്രട്ടറി ആറ്റിങ്ങൽ ഉണ്ണികൃഷ്ണൻ, ഡി.സി.സി അംഗം എസ്. സുരേഷ്കുമാർ, പഞ്ചായത്ത് മെമ്പർമാരായ സോഫിയ സലീം, ഒലീദ് കുളമുട്ടം, ഐ.എൻ. ടി. യു. സി ജനറൽ സെക്രട്ടറി മണനാക്ക് ശിഹാബുദ്ദീൻ, ഗോവിന്ദ് ശശി, കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അസീസ് കിനാലുവിള അമീർഖാൻ, അനിൽ കവലയൂർ, സമീർ വലിയവിള എന്നിവർ സംസാരിച്ചു.
യാതൊരുവിധ ആധികാരിക പഠനവും നടത്താതെ, വിനാശകരമായ കെ റെയിൽ പദ്ധതിയ്ക്കു വേണ്ടി ജനങ്ങളുടെ ഭൂമി പിടിച്ചെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സാമൂഹ്യ-സാമ്പത്തിക - പാരിസ്ഥിതിക ദുരന്തം സൃഷ്ടിക്കുന്നതും കേരളത്തെ രണ്ടായി വിഭജിക്കുന്നതുമാണ് പദ്ധതിയാണ് സിൽവർ ലൈൻ. കെ റെയിൽ പദ്ധതിയ്ക്ക് ഒരു തുണ്ട് ഭൂമിയും ഇരകൾ വിട്ടുകൊടുക്കില്ല. സർക്കാർ എത്രയും വേഗം ഈ പദ്ധതിയിൽ നിന്ന് പിന്മാറിയില്ലെങ്കിൽ ശക്തമായ ബഹുജന പ്രക്ഷോഭത്തെ നേരിടേണ്ടിവരും. കെ റെയിൽ പദ്ധതി ഉപേക്ഷിക്കുന്നതുവരെ സമരം നടത്തുമെന്നും സമര സമിതി നേതാക്കൾ പറഞ്ഞു.