പേയാട് ഉറിയക്കോട് റോഡിൽ ഞായർ രാത്രിയുണ്ടായ വാഹനാപകടത്തിൽ നെടുമങ്ങാട് വാളിക്കോട് സർഗം വീട്ടിൽ അമൽ ബാഹുലേയൻ ( 34 ) ആണ് മരിച്ചത്. വീടുകളുടെ രൂപകൽപനയിൽ ശ്രദ്ധേയനായിരുന്നു.ബഹ്റൈനിലും ഖത്തറിലും ഉൾപ്പെടെ വിദേശ രാജ്യങ്ങളിലാണു കൂടുതൽ പ്രോജക്ടുകൾ ചെയ്തിട്ടുള്ളത് .
ലോക്സഡൗണിനെ തുടർന്നാണു നാട്ടിലെത്തിയത് . ദ് പ്രീമിയർ പത്മിനി എന്ന വെബ് സീരീസിന്റെ തിരക്കഥയിൽ പങ്കാളിയായിരുന്നു . ചില ഹ്രസ്വചിത്രങ്ങൾക്കു വേണ്ടിയും തിരക്കഥ എഴുതിയിട്ടുണ്ട് . പരേതനായ ബാഹുലേയൻ നായരുടെയും വൽസലയുടെയും മകനാണ് . ഭാര്യ : കാർത്തിക . മക്കൾ : മാനവ് , മാധവി .