ആട് മോഷണ പരമ്പരയിലെ മുഖ്യ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

പള്ളിപ്പുറം പാച്ചിറ ചായ പുറത്തു വീട് ഷെഫീഖ് മൻസിലിൽ ഷെഫീഖ് ( 25) ആണ് പള്ളിക്കൽ പോലീസിൻ്റെ പിടിയിലായത് .
കഴിഞ്ഞ കുറേ നാളുകളായി പള്ളിക്കൽ ചടയമംഗലം കിളിമാനൂർ  പ്രദേശങ്ങളിൽ നടത്തുന്ന  ആട് മോഷണ പരമ്പരയിലെ മുഖ്യപ്രതി ആണ് ഷെഫീഖ്. 
കഴിഞ്ഞ മാസം 31 ആം തീയതി പുലർച്ചെ മൂന്ന് മണിയോടെ ചാങ്ങയിൽ കോണത്ത് ഉള്ള സജീന യുടെ ആടുകളെ മോഷണം നടത്തിയതുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.ഈ കേസുമായി ബന്ധപ്പെട്ട് പള്ളിക്കൽ പോലീസ് സിസിടിവി ക്യാമറ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ  രണ്ട് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 
ആട് മോഷണ പരമ്പരയിലെ മുഖ്യസൂത്രധാരൻ ആയിരുന്നു അറസ്റ്റിലായ ഷഫീഖ്.ഷെഫീക്കിനെ പേരിലുള്ള കാറിലാണ് 
മോഷ്ടിക്കുന്ന ആടുകളെ കടത്താൻ പ്രതികൾ ഉപയോഗിച്ചിരുന്നത്. പകൽസമയം കറങ്ങിനടന്ന് ആടുകൾ ഉള്ള വീടുകൾ കണ്ടുപിടിക്കുകയും രാത്രികാലങ്ങളിൽ മോഷണം നടത്തുകയായിരുന്നു പതിവ്. ബൈക്കിൽ കറങ്ങി നടന്ന് മാലപൊട്ടിക്കുന്ന കേസുമായി ബന്ധപ്പെട്ട് ഷഫീഖിനെതിരേ മറ്റുജില്ലകളിൽ നിരവധി കേസുകൾ ഉള്ളതായി പള്ളിക്കൽ പോലീസ് അറിയിച്ചു.കഞ്ചാവ് വിൽപ്പന നടത്തിയതിനും പ്രതിക്കെതിരെ കേസുകളുണ്ട്. ഷെഫീക്കിനെ കാർ നേരത്തെതന്നെ പള്ളിക്കൽ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു ഇതുമൂലം മറ്റൊരു വാഹനം സംഘടിപ്പിച്ചു അത് നന്നാക്കുന്നതിനായി വർക്ക് ഷോപ്പിൽ കയറുന്ന സമയത്താണ് ഷെഫീഖിനെ പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.പള്ളിക്കൽ സിഐ ശ്രീജിത്ത് പി യുടെ നേതൃത്വത്തിൽ എസ്ഐ സഹിൽ .എം , സിപിഒമാരായ സുധീർ, ഷമീർ , വിനീഷ് എസ് സി പി ഒ അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അറസ്റ്റ് ചെയ്ത പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.