കിളിമാനൂർ:കേന്ദ്രസർക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയം പിൻവലിക്കുക, കർഷകദ്രോഹനയം തിരുത്തുക, സ്വകാര്യ വത്കരണം അവസാനിപ്പിക്കുക, ഇന്ധന വില കുറയ്ക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് എസ്എഫ്ഐ കിളിമാനൂർ ഏരിയാകമ്മറ്റിയുടെ നേതൃത്വത്തിൽ സേവ് ഇന്ത്യാ കാൽനട മാർച്ച് സംഘടിപ്പിച്ചു.ഏരിയാ സെക്രട്ടറി എൻ എസ് അജ്മൽ ക്യാപ്ടൻ , ശ്രീതു വൈസ് ക്യാപ്ടൻ, മനീഷ് രവീന്ദ്രൻ മാനേജരുമായുള്ള ജാഥ നഗരൂർ സിപിഐ എം ജില്ലാകമ്മറ്റിയംഗം മടവൂർ അനിൽ ഫ്ലാഗ് ഓഫ് ചെയ്തു. സിപിഐ എം നഗരൂർ ലോക്കൽ സെക്രട്ടറി എം ഷിബു, ഡി ശ്രീജ, ഡി രജിത് തുടങ്ങിയവർ ഉദ്ഘാടനസമ്മേളനത്തിൽ സംസാരിച്ചു. ജാഥ കിളിമാനൂരിൽ സമാപിച്ചു.സമാപനസമ്മേളനം സിപിഐ എം ഏരിയാ സെക്രട്ടറി എസ് ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ജെ ജിനിഷ്, പഴയകുന്നുമ്മേൽപഞ്ചായത്ത് പ്രസിഡന്റ് കെ രാജേന്ദ്രൻ , എ ആർ റിയാസ്, രഞ്ചിത്ത് തുടങ്ങിയവർ സംസാരിച്ചു.