പുതുക്കി പണിത കിളിമാനൂരിലെ കൊച്ചു പാലം ലൈറ്റ് മോട്ടോർ വാഹനങ്ങൾക്കായി പരീക്ഷണാടിസ്ഥാനത്തിൽ നാളെത്തുറന്നു കൊടുക്കുമെന്ന് ആറ്റിങ്ങൽ എം.എൽ.എ ഒ .എസ്സ്. അംബിക അറിയിച്ചു. നാളെ രാവിലെ ഒൻപത് മണിക്ക് തുറന്നുകൊടുക്കുന്ന ചടങ്ങിൽ പഞ്ചായത്ത് പ്രതിനിധികൾ മാധ്യമ പ്രവർത്തകർ തുടങ്ങിയവർ സാക്ഷ്യം വഹിക്കും. പാലം പണിയുന്നതിനാൽ ഇടറോഡിലൂടെയാണ് ഇപ്പോൾ ചെറിയ വാഹനങ്ങൾ സഞ്ചരിക്കുന്നത്. എന്നാൽ ഈ റോഡുകൾ പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായി മാറിയിരിക്കുകയാണ്. ഇതിലൂടെയുള്ള ദുഷ്കരമായ യാത്രയ്ക്ക് ഒരു പരിഹാരം കൂടിയാകും നാളത്തെ പാലം തുറന്നുകൊടുക്കൽ പരിപാടി. ഇരുചക്രവാഹനങ്ങൾ കാറുകൾ , ഓട്ടോറിക്ഷകൾ തുടങ്ങിയവയ്ക്കണ് പാലം തുറന്നു കൊടുക്കുന്നത് വലിയ വാഹനങ്ങൾ പഴയതുപോലെ തന്നെ സഞ്ചരിക്കണമെന്ന് അധികൃതർ അറിയിച്ചു.