തിരുവനന്തപുരം : പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും കൊലകേസ് പ്രതി ജയിൽ ചാടി. തമിഴ്നാട് തൂത്തുക്കുടി സ്വദേശിയായ പ്രതി ജാഹിർ ഹുസ്സൈൻ (48) എന്നയാളാണ് ജയിൽ ചാടിയത്. ജയിൽ വളപ്പിലെ ജോലികൾക്കായി പണിക്കു വിടുന്നതിനിടയിലാണ് പ്രതിയായ ജാഹിർ ഹുസൈൻ ജയിൽ ചാടി രക്ഷപെട്ടത്. തിരുവനന്തപുരത്ത് വെച്ചുതന്നെ നടന്ന കൊലക്കസിലെ മുഖ്യപ്രതിയാണ് ഇയാൾ. പോലീസും ജയിൽ അധികൃതരും ഇയാൾക്ക് വേണ്ടി ശക്തമായ തിരച്ചിൽ ആരംഭിച്ചിരിക്കുകയാണ്.