വീട്ടമ്മയുടെ മാല പൊട്ടിച്ചുകടന്ന മോഷ്ടാവിനെ വെഞ്ഞാറമൂട് പോലീസ് പിടികൂടി ;പിടിയിലായത് കുപ്രസിദ്ധ് മോഷ്ടാവ് ഇരുട്ട് രാജീവ്.

വീട്ടമ്മയുടെ രണ്ട് പവന്‍ തൂക്കം വരുന്ന സ്വര്‍ണ മാല പൊട്ടിച്ചുകടന്ന കുപ്രസിദ്ധ മോഷ്ടാവ് ഇരുട്ട് രാജീവ് എന്നറിയപ്പെടുന്ന ചീരങ്കാവ് പരുത്തൻപാറ കിഴക്കെമുകളിൽ വീട്ടിൽ രാജീവിനെ വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തു.വെഞ്ഞാറമൂട് മര്യം അഷ്ടമിയിൽ ഭഗവതിയുടെ രണ്ടര പവന്റെ മാലയാണ് ഇയാൾ കവർന്ന് കടന്നത്. വെഞ്ഞാറമൂട് ജംഗ്ഷനിൽ വച്ച് ഇന്നലെ പകലായിരുന്നു സംഭവം.നടന്നുപോവുകയായിരുന്ന വൃ ദധയുടെ മാല പൊട്ടിച്ച് കടക്കുകയായിരുന്നു. നിങ്ങൾ വായിക്കുന്നത് എന്റെ വെഞ്ഞാറമൂട് വാർത്തകൾ. വൃദധയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വെഞ്ഞാറമൂട് എസ് എച് ഓ യും സംഘവും നടത്തിയ തെരച്ചിലിൽ ഇരുപത്തിനാല്പ്ര മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടുകയായിരുന്നു. വൃദ്ധയുടെ രണ്ടര പവന്റെ മാലയും പ്രായത്തിയുടെ വീട്ടിൽ നിന്നും പോലീസ് കണ്ടെടുത്തു.