കിളിമാനൂർ: കണ്ടെയ്ൻമെന്റായി പ്രഖ്യാപിച്ച നഗരൂർ പഞ്ചായത്തിലെ എട്ടാം വാർഡിൽ സമ്പർക്ക വിലക്ക് ലംഘിച്ച് ഇറങ്ങിനടന്നതിന് മധ്യവയസ്കനെതിരെ കേസെടുത്തു. നഗരൂർ കോട്ടയ്ക്കൽ പാറവീട്ടിൽ രഘൂത്തമൻ (അമ്പിളി 58) ന് എതിരെയാണ് നഗരൂർ പൊലീസ് കേസ് എടുത്തത്.
ഇദ്ദേഹത്തിന്റെ കുടുംബാംഗത്തിന് കോവിഡ് പോസിറ്റീവായതിനെ തുടർന്ന് സമ്പർക്ക വിലക്കിലായിരുന്നു. എന്നാൽ തുടർച്ചയായി സമ്പർക്ക വിലക്ക് ലംഘിച്ച് ഇദ്ദേഹം മറ്റ് ജോലികൾക്കും മറ്റുമായി വാർഡിൽ മുഴുവൻ കറങ്ങിനടക്കുകയായിരുന്നു. ഇതേ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.