നെടുമങ്ങാട് താലൂക്കിന് സ്വന്തമായി ഇനി നാല് വരി ദേശീയപാത

ആറ്റിങ്ങൽ:  നെടുമങ്ങാട് താലൂക്കിന് ഇനി വികസനങ്ങളുടെ ചൂളം വിളിയുമായി പുതിയ ദേശീയപ്പാത 45 മീറ്ററിൽ എംസി റോഡിന് സമാന്തരമായി അങ്കമാലി വരെ.  ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായിട്ടുള്ള സർവേ നടപടികൾ 95% പൂർത്തിക്കരിച്ചതോടെ മുൻപോട്ടുള്ള നടപടികളിലേക്ക്.  പൂർണമായും ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിലൂടെയാണ് പദ്ധതി കടന്ന് പോകുന്നത്.
നെടുമങ്ങാട് താലൂക്കിലൂടെ പൂർണമായും കടന്ന് പോകുന്ന ദേശീയപാതയിൽ വാമനപുരം, കല്ലറ, പാങ്ങോട്, പാലോട്, കുരുപ്പുഴ, പനവൂർ, പുല്ലമ്പാറ, ആനട്, ഉഴമലക്കൽ, അരുവിക്കര, കരക്കുളം, നെടുമങ്ങാട്, കരുപ്പൂർ തുടങ്ങിയ വില്ലേജുകൾപ്പെടുന്നു.
കൊല്ലവും തിരുവനന്തപുരം ജില്ലയിൽ ആണ് ഈ പാതയ്ക്കുള്ള നടപടികൾ മുന്നോട്ട് പോയിട്ടുള്ളത് കൂടുതൽ.  പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിൽ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്.