കെ.എസ്.യു ന്യൂസ് പേപ്പർ ചലഞ്ച് സംഘടിപ്പിച്ചു

കെ എസ് യു തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർദ്ധന കുടുംബത്തിനായി നിർമിച്ച നൽകുന്ന ഭവന നിർമ്മാണത്തിന്റെ ധനസമാഹരണർത്ഥം നടത്തിവരുന്ന ന്യൂസ് പേപ്പർ ചലഞ്ച് ചിറയിൻകീഴ് നിയോജകമണ്ഡലത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബി എസ് അനൂപ് ന്യൂസ് പേപ്പർ നൽകി ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് ചിറയിൻകീഴ് നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് ആൻ്റണി ഫീനു , കെ എസ് യു ചിറയിൻകീഴ് നിയോജക മണ്ഡലം ഭാരവാഹികളായ മുരുക്കുംപുഴ വിഷ്ണു , റസൽ സലാഹ്, സുനേജോ സ്റ്റീഫൻസൻ, അഭിജിത്ത് എന്നിവർ നേതൃത്വം നൽകി